കേരളം

സഹായം ചോദിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സാമൂഹിക പ്രവർത്തകൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്ലസ് വൺ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സാമൂഹിക പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂർ ചക്കരക്കൽ സ്വദേശി മോഹനനാണ് അറസ്റ്റിലായത്. സഹായം ചോദിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. രണ്ട് വർഷം മുൻപാണ് സംഭവമുണ്ടായത്.

ഇതര സംസ്ഥാനത്ത് ജനിച്ച കുട്ടിയുടെ സ്കൂൾ സർട്ടിഫിക്കറ്റിലെ മേൽവിലാസത്തിൽ തെറ്റുകൾ ഉണ്ടായിരുന്നു. ഇത് ശരിയാക്കാൻ സ്ഥലത്തെ സാമൂഹ്യ പ്രവർത്തകനും, കുട്ടികൾക്ക് സ്ഥിരം ക്ലാസ് എടുക്കുന്ന ആളുമായ മോഹനനെ രക്ഷിതാക്കൾ സമീപിച്ചു. തുടർന്ന് കുട്ടിയോട് തന്‍റെ വാടക മുറിയിൽ എത്താൻ മോഹനൻ പറഞ്ഞു. അവിടെവെച്ചാണ് പീഡനത്തിന് ഇരയാക്കിയത്.

പേടികാരണം അന്ന് കുട്ടി ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് ചൈൾഡ് ലൈൻ പ്രവ‍ർത്തകരോടാണ് കുട്ടി പീഡന വിവരം പറയുന്നത്. സംഭവം അന്വേഷിച്ച ചക്കരക്കൽ പൊലീസ് പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടെത്തി. പ്രതി മോഹനനെ തലശ്ശേരി സിജെഎം കോടതിയിൽ ഹാജരാക്കിയ ശേഷം പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ