കേരളം

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം ; മരിച്ചത് 23 ദിവസം പ്രായമുള്ള കുഞ്ഞ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. മുള്ളി കുട്ടപ്പന്‍ കോളനിയിലാണ് കുട്ടി മരിച്ചത്. 23 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.

കുട്ടപ്പന്‍ കോളനിയില്‍ രജിതയുടെയും രഞ്ജിത്തിന്റെയും കുട്ടിയാണ് മരിച്ചത്. ജനന സമയത്ത് കുട്ടിക്ക് തുക്കക്കുറവുണ്ടായിരുന്നു. 1.60 കിലോയായിരുന്നു കുട്ടിയുടെ ഭാരം.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കുട്ടിക്ക്  ഉണ്ടായിരുന്നു.  വെന്റിലേറ്ററിലായിരുന്നു കുട്ടിയെന്നാണ് വിവരം.  അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന ആറാമത്തെ നവജാതശിശുവാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്