കേരളം

മധുപാലിന്റെ അടച്ചിട്ട വീട്ടില്‍ കറന്റ് ബില്‍ 5711 രൂപ; 300 രൂപയായി കുറച്ച് കെഎസ്ഇബി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് കാലത്ത് അധിക വൈദ്യുതി ബില്ല് ഈടാക്കിയ കെഎസ്ഇബിക്കെതിരെ നടനും സംവിധായകനുമായ മധുപാലിന്റെ പരാതിയില്‍ അധിക ബില്‍ വെട്ടിക്കുറച്ച് വൈദ്യുതി വകുപ്പ്.നാല് മാസമായി അടഞ്ഞ് കിടന്ന വീട്ടിലാണ് വൈദ്യുതി ചാര്‍ജ്ജ് 5711 രൂപ ഈടാക്കിയത്. ഇക്കാര്യത്തില്‍ കെഎസ്ഇബി ചെയര്‍മാന് പരാതി നല്‍കിയിരുന്നു. 

പേരൂര്‍ക്കട സെക്ഷനിലെ ഫെബ്രുവരി 12 മുതല്‍ അടച്ചിട്ടിരിക്കുന്ന വീട്ടില്‍ ജൂണ്‍ നാലിന് റീഡിങ് എടുത്തപ്പോള്‍ നല്‍കിയത് 5711 രൂപയുടെ ബില്ലാണെന്നായിരുന്നു മധുപാലിന്റെ പരാതി. വീട് പൂട്ടി കിടക്കുകയാണ് എന്ന് ബില്ലില്‍ എഴുതിയിട്ടുണ്ടെന്നും എന്നിട്ടാണ് ഉയര്‍ന്ന ബില്ല് വന്നതെന്നുമാണ് താരത്തിന്റെ പരാതി. അതേസമയം, വീട് അടച്ചിട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ റീഡിങ് എടുക്കാന്‍ സാധിക്കാതെ വന്നാല്‍ മൂന്ന് മുന്‍മാസത്തിലെ ശരാശരി എടുത്ത് ബില്ലായി തരും. അതുകൊണ്ടാണ് ഇത്തരത്തില്‍ ബില്ല് വന്നതെന്നായിരുന്നു ചെയര്‍മാന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'