കേരളം

അനധികൃത സ്വത്ത് സമ്പാദനം; സിപിഎം നേതാവ്‌ സക്കീര്‍ ഹുസൈനെ കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ മാറ്റി. വ്യവസായിയെ തട്ടിക്കൊണ്ടുപോയതടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിച്ച അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രളയഫണ്ട് തട്ടിപ്പ്, സിപിഎം നേതാവിന്റെ ആത്മഹത്യ തുടങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ സക്കീറിനെതിരെ  ഉയര്‍ന്നിരുന്നു. 
അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് നടപടി. സക്കീറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെ സിപിഎം ചുമതലപ്പെടുത്തിയിരുന്നു. സിഎം ദിനേശ് മണി, വി ആര്‍ മുരളീധരന്‍ എ്ന്നിവരായിരുന്നു അംഗങ്ങള്‍. അന്വേഷണത്തില്‍ സക്കീര്‍ ഹുസൈന്‍ കുറ്റക്കാരനാണെന്ന് കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.

ഇന്ന് ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗമാണ് സക്കീറിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. ജില്ലാ കമ്മറ്റിയില്‍ നിന്ന് മാറ്റാനും തീരുമാനമായിട്ടുണ്ട്. ഇതിന് സംസ്ഥാന കമ്മറ്റിയുടെ അനുമതി വേണം. സക്കീറിനെതിരെ നേരത്തെയും പാര്‍ട്ടിക്കകത്ത് നിന്നും പുറത്തുനിന്നും നിരവധി പരാതി ജില്ലാ കമ്മറ്റിക്ക് കിട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്