കേരളം

വിദേശത്തുനിന്നെത്തി മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കണം; കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:   വിദേശരാജ്യങ്ങളില്‍ നിന്നെത്തി ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനു കത്തയച്ചു. കേരളത്തിലേക്ക് നേരിട്ടുള്ള വിമാനം കിട്ടാതെ മറ്റു സംസ്ഥാനങ്ങളിലെ വിമാനത്താവളത്തിലിറങ്ങുകയും പിന്നീട് യാത്രാ മാര്‍ഗങ്ങളില്ലാത്തതിനാല്‍ അവിടെ കുടുങ്ങുകയും ചെയ്ത കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത യാത്രക്കാരെ വിമാനമാര്‍ഗമോ ട്രെയിന്‍ വഴിയോ റോഡു വഴിയോ കേരളത്തിലെത്തിക്കാന്‍ മറ്റുള്ള സംസ്ഥാനങ്ങളോട് നിര്‍ദേശിക്കണമെന്നു കത്തില്‍ കേരളം ആവശ്യപ്പെട്ടു. ഇങ്ങനെ അയയ്ക്കുന്ന യാത്രക്കാരെ കേരളത്തില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കും. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാത്ത യാത്രക്കാരെ അതത് സംസ്ഥാനങ്ങള്‍ ക്വാറന്റീനില്‍ വയ്ക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു