തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വർക്കല സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് തിരിച്ചറിഞ്ഞത്. സംഘർഷത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ഇയാളുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വർക്കലയിൽ നടന്ന സംഘർഷത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
സംഭവം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ മുഖത്തും ശരീരത്തും പരിക്കേറ്റ പാടുകളുണ്ട്. സമീപത്തി ചോരത്തുള്ളികൾ കണ്ടെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയ ശേഷമേ മരണ കാരണത്തിൽ വ്യക്തത ഉണ്ടാകൂ എന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ