കേരളം

എറണാകുളം ജില്ലയില്‍ മൂന്ന് കോവിഡ് ബാധിതര്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍. ഒരാള്‍ തൃശൂര്‍ സ്വദേശിനായ 80 വയസുകാരിയാണ്. ശ്വാസകോശ അണുബാധയുള്ള രോഗി ദീര്‍ഘ കാലമായുള്ള വൃക്ക രോഗത്തിനും ചികിത്സയിലാണ്

കുവൈറ്റില്‍ നിന്നും 12  ആം തീയതി  കൊച്ചിയില്‍ എത്തിയ കൊല്ലം സ്വദേശിയായ 53 വയസ്സുകാരനെ   കോവിഡ് ന്യൂമോണിയ മൂലം ഐസിയു  വില്‍  പ്രവേശിപ്പിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്.അരുണാചല്‍ പ്രദേശില്‍ നിന്നും കൊച്ചിയിലെത്തിയ 32 വയസ്സുകാരനായ എറണാകുളം സ്വദേശി ശ്വാസതടസ്സം കൂടിയതിനെത്തുടര്‍ന്നു  ഐസിയു വില്‍  പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കോവിഡ്  ഫലം പോസിറ്റീവാണ്. ദീര്‍ഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്.

ജില്ലയില്‍ കഴിഞ്ഞ ദിവസം 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11637 ആണ്. ഇതില്‍ 9834 പേര്‍ വീടുകളിലും, 603 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 1200 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം