കേരളം

തിരുവനന്തപുരം കെപ്‌കോ ഔട്ട്‌ലെറ്റിലെ 12 ജീവനക്കാര്‍ ക്വാറന്റൈനില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പേട്ട കെപ്‌കോ ഔട്ട്‌ലെറ്റിലെ 12 ജീവനക്കാര്‍ ക്വാറന്റീനില്‍. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച വഞ്ചിയൂര്‍ സ്വദേശിയുടെ വീട്ടില്‍ ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ ഭാര്യ കെപ്‌കോ ജീവനക്കാരിയാണ്

വെള്ളിയാഴ്ചയാണ് വഞ്ചിയൂര്‍ സ്വദേശി രമേശന്‍ മരിച്ചത്. ഇന്നലെയാണ് ഇയാളുടെ കോവിഡ് പരിശോധനാ ഫലം വന്നത്. മേയ് 23 മുതല്‍ 28 വരെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയ്‌ക്കെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു