കേരളം

തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങള്‍ അടച്ചു ; 30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഈ മാസം അടച്ചിടും. ഈ മാസം 30 വരെ ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറിയിച്ചു. സമ്പര്‍ക്കം മൂലം കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

പ്രാര്‍ത്ഥനയ്ക്ക് എത്താന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് സൗകര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രങ്ങള്‍ തുറന്നത്. അങ്ങനെ ചെയ്തപ്പോഴും എല്ലാ ആശങ്കയും അപ്പോഴും ഉണ്ടായിരുന്നു. ശബരിമല അടക്കം 28 ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി വഴിപാടുകള്‍ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇപ്പോള്‍ത്തന്നെ അത് നടക്കുന്നുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ 100 കോടി രൂപ കൂടി അധികസഹായം കിട്ടിയാലല്ലാതെ തുടര്‍ന്നുള്ള മാസങ്ങളില്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാവുകയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സഹായിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും എന്‍ വാസു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്