കേരളം

വോട്ടര്‍പട്ടിക ഇന്ന്, പേരുചേര്‍ക്കാന്‍ ഇനിയും അവസരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുളള വോട്ടര്‍പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. ആഗസ്റ്റിലും തെരഞ്ഞെടുപ്പിന് മുമ്പും വോട്ടര്‍പട്ടിക വീണ്ടും പുതുക്കും. 13 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഉണ്ടാവുക. ഇന്ന് പുറത്തിറക്കുന്ന പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നവര്‍ക്ക് ഇനിയുളള ദിവസങ്ങളില്‍ അപേക്ഷ നല്‍കാം.

2015ല്‍ 2.51 കോടി വോട്ടര്‍മാരാണ് ആകെയുണ്ടായിരുന്നത്. വോട്ടര്‍മാരുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശ സ്ഥാപനങ്ങളിലെ പോളിങ് സ്‌റ്റേഷന്‍ ക്രമീകരിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പോളിങ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വേണ്ടി വരും. 2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി പുതുക്കിയ കരട് പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു. ലോക്ക്ഡൗണ്‍ സാഹചര്യത്തിലാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍