കേരളം

ഡ്രൈവറോട് ക്വാറന്റൈനിൽ പോകണമെന്ന് ആരോ​ഗ്യ വകുപ്പ്; നാട്ടിൽ കറങ്ങി നടന്നു; പരാതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ആരോഗ്യ വകുപ്പ് ക്വാറന്റൈൻ നിർദേശിച്ച ഡ്രൈവർ നാട്ടിൽ കറങ്ങി നടക്കുന്നതായി പരാതി. സംഭവത്തിൽ പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറാണ് പൊലീസിൽ പരാതി നൽകിയത്.

പശ്ചിമ ബംഗാളിലേക്ക് യാത്ര പോയി കഴിഞ്ഞ പതിനാറാം തീയതി തിരിച്ചെത്തിയ പുതുപ്പാടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽപ്പെട്ട പെരുമ്പള്ളി ആനപ്പാറപൊയിൽ അനിൽ കുമാറിനെതിരെയാണ് പരാതി. ഇയാൾ ബസ് സ്റ്റോപ്പിലും പൊലീസ് സ്റ്റേഷൻ പരിസരത്തും കറങ്ങി നടക്കുന്നു.

അനിൽ ക്വാറന്റൈനിൽ കഴിയാതെ നാട്ടിലാകെ ചുറ്റി തിരിഞ്ഞു നടക്കുന്നതിനാൽ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ താമരശ്ശേരി പൊലിസ് സ്റ്റേഷന് സമീപം ഉണ്ടായിരുന്നത്രെ. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ ചിലർ പൊലീസ് സ്റ്റേഷന് അകത്തും പ്രവേശിച്ചിരുന്നു. പെരുമ്പള്ളി ബസ് സ്റ്റോപ്പിലും ഏറെ നേരം ഇയാളെ നാട്ടുകാർ കണ്ടിരുന്നു. ഇതേ തുടർന്നാണ് നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് പൊലീസിനെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി