കേരളം

വൈദ്യുതി വിച്ഛേദിക്കില്ല; ബില്ലിൽ വൻ ഇളവ്; അഞ്ച് തവണയായി അടയ്ക്കാം; 90 ലക്ഷം ഉപഭോക്താക്കൾക്ക് ​ഗുണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വൈദ്യുതി ബിൽ സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അഞ്ച് തവണയായി അടയ്ക്കാം. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇളവുകൾ സംബന്ധിച്ച് കാര്യങ്ങൾ വിശദമാക്കിയത്.

താരിഫ് ഘടനയിലോ വൈദ്യുതി നിരക്കിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരാതി ഉയർന്ന സാഹചര്യത്തിൽ അത് പരിശോധിക്കാനും പിശകുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്താനും വൈദ്യുതി ബോർഡിനോട് സർക്കാർ നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ബോർഡ് ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നിച്ച് തുക അടയ്ക്കുന്നതിന് പ്രയാസമുള്ളവർക്ക് തവണ വ്യവസ്ഥയിൽ അടയ്ക്കാനുള്ള അവസരം അനുവദിച്ചു. കോവിഡ് കാലത്ത് ബില്ലടച്ചില്ല  എന്ന കാരണത്താൽ ആരുടേയും വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല.

40 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവർക്ക് വൈദ്യുതി സൗജന്യമാണ്. ഉപയോ​ഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ ഇത്തരത്തിലുള്ളവർക്ക് സൗജന്യം അനുവദിക്കും.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവർക്ക് യൂണിറ്റിന് ഒന്നര രൂപയാണ് നിരക്ക്. ഈ വിഭാ​ഗത്തിൽപ്പെട്ടവരുടെ ബില്ലിൽ ഇപ്പോഴത്തെ ഉപയോ​ഗം എത്ര യൂണിറ്റായാലും ഒന്നര രൂപ തന്നെ നൽകിയാൽ മതി.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്നവർക്ക് ഇത്തവണ അധികം ഉപഭോ​ഗം മൂലമുണ്ടായ ബില്ലിൽ ബിൽ തുക വർധനവിന്റെ പകുതി സബ്സിഡി നൽകും. 100 യൂണിറ്റ് പ്രതിമാസം ഉപയോ​ഗിക്കുന്നവർക്ക് അധിക ബില്ലിന്റെ 30 ശതമാനം സബ്സിഡി അനുവദിക്കും. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്നവർക്ക് 25 ശതമാനമാണ് സബ്സിഡി. 150ന് മുകളിൽ ഉപയോ​ഗിക്കുന്നവർക്ക് 20 ശതമാനമായിരിക്കും സബ്സിഡി.

വൈദ്യുതി ബിൽ അടയ്ക്കാൻ മൂന്ന് തവണ വരെ സമയം അനുവദിച്ചിരുന്നു. ഇത് അഞ്ച് തവണ വരെയാക്കും. 90 ലക്ഷം ​ഗാർഹിക ഉപഭോക്താക്കൾക്ക് ഇതിന്റെ ​ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ