കേരളം

സമ്പര്‍ക്കം വഴി കോവിഡ്: കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു ; മൂന്ന് വാര്‍ഡുകള്‍ കണ്ടൈന്‍മെന്‍റ് സോണില്‍, അതീവ ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സമ്പർക്കം വഴിയുള്ള കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്. ഇന്നലെ 14 വയസുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇതിന് പിന്നാലെ കണ്ണൂർ കോർപറേഷനിലെ മൂന്നു വാർഡുകളെ കണ്ടൈന്‍മെന്‍റ് സോൺ ആയി പ്രഖ്യാപിച്ചു. ഇവിടെ ഇന്ന് ഉച്ചക്ക് രണ്ടു മണിമുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും.

കാളിക്കാവ്, കാനത്തൂര്‍, പയ്യാമ്പലം എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ നിലവില്‍ പൊലീസ് ഈ മേഖലയില്‍ വഴിതിരിച്ച് വിടുകയാണ്. ഇന്നലെ മാത്രം നാലുപേര്‍ക്കാണ് കണ്ണൂർ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14415 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 23 പേരെയാണ് ഇന്നലെ പുതിയതായി  ജില്ലയില്‍ നിരീക്ഷണത്തിലാക്കിയത്.

നേരത്തെ കെഎസ്ആര്‍ടിസി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ നാല്‍പതോളം ജീവനക്കാര്‍ ക്വാറന്‍റൈനില്‍ പോകേണ്ടി വന്നിരുന്നു.
 14 കാരന് രോഗം പകർന്നതിൻ്റെ ഉറവിടം കണ്ടെത്താനാകത്തത് ആശങ്കയാണെന്ന് കളക്ടർ അഭിപ്രായപ്പെട്ടിരുന്നു. കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഡ്രൈവര്‍ക്ക് എവിടെനിന്നാണ് രോഗം സ്ഥിരീകരിച്ചത് എന്ന് ഇനിയും വ്യക്തമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍