കേരളം

പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാന്‍ സാധിക്കില്ല; കോവിഡ് ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കോവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാന്‍ സാധിക്കില്ലെന്ന് നോര്‍ക്കാ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹൈക്കോടതിക്ക് വിശദീകരണം നല്‍കി.

അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ സൗജന്യയാത്രയും ക്വാറന്റൈന്‍ സൗകര്യവും നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവാസികള്‍ക്കും ഇത്തരം സൗകര്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ എം സി സിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയുടെ മാര്‍ഗരേഖ ഉണ്ടായിട്ടും പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന്‍ ഒരുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയാണെന്ന് കെ എം സി സി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സൗജന്യ ക്വാറന്റൈന്‍ തുടരുന്നതിനെപ്പറ്റി തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഹര്‍ജി തീര്‍പ്പാക്കി. പ്രാവാസികളുടെ ക്വാറന്റൈന്‍ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവാസികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്റൈനും ലഭിക്കുകയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി