കേരളം

ക്വാറന്റൈൻ ലംഘനം; 19 പേർക്കെതിരെ കേസ്; കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കർശന നടപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോ​ഗം വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കർശനങ്ങൾ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 4,929 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈൻ ലംഘിച്ച 19 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

കടകളൊക്കെ തുറന്നതോടെ ചിലയിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അത്തരം സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുക എന്നത് ലംഘിക്കപ്പെടുകയാണ്. ഇതിനെതിരെ കർശന നടപടിയുണ്ടാകും. പിന്നെ ആ കട പ്രവർത്തിക്കാൻ അനുവദിക്കില്ല. അത്തരം നടപടികളിലേക്ക് പോകുന്നതിനുള്ള സാഹചര്യമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്