കേരളം

പ്രളയ ഫണ്ട് തട്ടിപ്പ്; മുഖ്യ പ്രതി വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടി; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടി. എന്നാൽ ഇയാൾ തട്ടിയെടുത്ത 73 ലക്ഷം രൂപ ഇതുവരേയും കണ്ടെത്താനായിട്ടില്ല. 73 ലക്ഷം രൂപ തട്ടിയ രണ്ടാമത്തെ കേസിലാണ് മുഖ്യ പ്രതിയുടെ സ്വത്ത് കണ്ടുകെട്ടിയത്.

സംഭവത്തിൽ മേലുദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന കാര്യം പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. അന്വേഷണവുമായി വിഷ്ണു പ്രസാദ് സഹകരിക്കുന്നില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.

പ്രളയ ഫണ്ട് തട്ടിപ്പിൽ രണ്ട് കേസുകളാണ് നിലവിലുള്ളത്. ഈ തുക തിരിച്ചു പിടിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. ഇതേ തുടർന്നാണ് നടപടി.

കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദ് നിലവിൽ ജയിലിലാണ്. ഇയാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു