കേരളം

വോട്ടർപട്ടികയിൽ പേരുണ്ടോ?; ഇനി രണ്ട് അവസരം കൂടി, ഈ വെബ്സൈറ്റിൽ പരിശോധിക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ആകെ 2.62 കോടി വോട്ടർമാരാണുള്ളത്. 14.79 ലക്ഷം പുതിയ വോട്ടർമാരാണ് ഇതിലുള്ളത്.  സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 86 മുൻസിപ്പാലിറ്റികളിലെയും ആറ് മുൻസിപ്പൽ കോർപ്പറേഷനുകളിലെയും വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.

കരട് പട്ടികയിൽ ആകെ 2,51, 58,230 വോട്ടർമാരാണ് ഉണ്ടായിരുന്നത്. മാർച്ച് 16വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. ഇതിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് അവസരങ്ങൾ നൽകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ പറഞ്ഞു. വോട്ടർപട്ടികയിലെ പേരുണ്ടോയെന്ന് കമ്മിഷന്റെ വെബ്സൈറ്റിൽ പരിശോധിക്കാം. http://(www.lsgelection.kerala.gov.in)

1,25 40, 302 പുരുഷന്മാർ, 1, 36, 84,019 സ്ത്രീകൾ, 180 ട്രാൻസ്‌ജെൻഡർമാർ എന്നിങ്ങനെയാണ് പട്ടികയിലെ വോട്ടർമാർ. പുതുതായി 6,78,147 പുരുഷൻമാരും 8, 01,328 സ്ത്രീകളും 66 ട്രാൻസ്‌ജെൻഡർമാർ എന്നിങ്ങനെ 14,79, 541 വോട്ടർമാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. മരിച്ചവർ, സ്ഥിരതാമസമില്ലാത്തവർ തുടങ്ങിയ 4, 34, 317 വോട്ടർമാരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒക്ടോബർ അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കും. കോവിഡ് പടരുന്നതിനാൽ വലിയ യോഗങ്ങൾക്കോ പ്രചാരണ പരിപാടികൾക്കോ അനുവാദമുണ്ടാകില്ല. വെർച്വൽ ക്യാംപയിൻ സാധ്യതകൾ രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കേണ്ടി വരുമെന്നും വി.ഭാസ്കരൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ