കേരളം

24 ദിവസം, കേരളത്തില്‍ 2000 കോവിഡ് ബാധിതര്‍; കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കേരളത്തില്‍ 24 ദിവസത്തിനിടെ 2000 പേര്‍ക്ക് കോവിഡ്. ആദ്യത്തെ 1000 രോഗികളാകാന്‍ 118 ദിവസമാണ് വേണ്ടിവന്നത്. എന്നാല്‍ പിന്നീട് രണ്ടായിരം പേര്‍ക്ക് രോഗം കണ്ടെത്തിയത് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 24 ദിവസത്തിനിടെയാണ് 2000 പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്.

ജനുവരി 30നു രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച കേരളത്തില്‍ രോഗബാധിതര്‍ ആയിരം കവിഞ്ഞത് മേയ് 27ന് ആണ്. തുടര്‍ന്ന് 12 ദിവസം കൊണ്ട് (ജൂണ്‍ 8) രോഗബാധിതര്‍ 2000 കവിഞ്ഞു. ഇപ്പോള്‍ വീണ്ടും 12 ദിവസം കൊണ്ട് 3037 ല്‍ എത്തി നില്‍ക്കുകയാണ് മൊത്തം രോഗബാധിതരുടെ എണ്ണം.

നിലവില്‍ 1450 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 1566 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.
ഇന്നലെ രോഗം സ്ഥിരീകരിച്ച 127 പേര്‍ കൊല്ലം (24), പാലക്കാട് (23), പത്തനംതിട്ട (17), കോഴിക്കോട് (12), കോട്ടയം (11), കാസര്‍കോട് (7), തൃശൂര്‍ (6), തിരുവനന്തപുരം (5), മലപ്പുറം (5), വയനാട് (5), ആലപ്പുഴ (4), കണ്ണൂര്‍ (4), എറണാകുളം (3), ഇടുക്കി (1) എന്നീ ജില്ലകളിലാണ്. വീടുകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലുമായി 1,39,342 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. ഇന്നലെ മാത്രം 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 57 പേര്‍ രോഗമുക്തരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി