കേരളം

പുതിയ ഏഴ് ഹോട് സ്പോട്ടുകൾ; അഞ്ചെണ്ണം കൊല്ലത്ത്; ആകെ 109

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പുതിയ ഹോട് സ്പോട്ടുകൾ. കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കൽ, കൊല്ലം കോർപറേഷൻ, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട് സ്‌പോട്ടുകൾ.

അതേസമയം ഒൻപത് പ്രദേശങ്ങളെ ഹോട് സ്‌പോട്ടിൽ നിന്ന് ഒഴിവാക്കി. തൃശൂർ ജില്ലയിലെ അവണൂർ, ചേർപ്പ്, തൃക്കൂർ, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പ നഗർ, വെള്ളാങ്ങല്ലൂർ, തോളൂർ, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ എന്നിവയെയാണ് ഹോട് സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയത്. നിലവിൽ ആകെ 109 ഹോട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് 133 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിൽ 16 പേരും പാലക്കാട് 15 പേരും രോഗ ബാധിതരായി. കൊല്ലം ജില്ലയിൽ 13 പേർക്കും, ഇടുക്കി ജില്ലയിൽ 11 പേർക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ ഒൻപത് പേർക്കും, പത്തനംതിട്ട ജില്ലയിൽ എട്ട് പേർക്കും, കാസർകോട് ജില്ലയിൽ ആറ് പേർക്കും, എറണാകുളം ജില്ലയിൽ അഞ്ച് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 80 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. 43 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. ഒൻപത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂർ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും പാലക്കാട് ജില്ലയിൽ രണ്ട് പേർക്കും എറണാകുളം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ