കേരളം

സംസ്ഥാനത്ത് സാമൂഹ്യവ്യാപനമുണ്ടോ? ഐസിഎംആറിന്റെ പരിശോധനയില്‍ നാലുപേര്‍ പോസിറ്റീവ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് 19ന്റെ സാമൂഹ്യവ്യാപനമുണ്ടോയെന്നറിയാന്‍ ഐസിഎംആര്‍ കേരളത്തില്‍ 1200 പേരില്‍ നടത്തിയ സിറോ സര്‍വേയില്‍ നാലുപേര്‍ പോസിറ്റീവ്. രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങള്‍ ഐസിഎംആറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ പഞ്ചായത്തുകളില്‍ കൂടുതല്‍ പേരില്‍ ആന്റിബോഡി പരിശോധന നടത്തും.

തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ 400 പേരില്‍ വീതമാണ് ഐസിഎംആറിന്റെ രാജ്യവ്യാപക സര്‍വേയുടെ ഭാഗമായുളള പരിശോധന നടന്നത്.  തൃശൂരില്‍ മൂന്നുപേരും എറണാകുളത്ത് ഒരാളുമാണ് പോസിറ്റീവ്. പാലക്കാട് ആര്‍ക്കും രോഗബാധ കണ്ടെത്തിയില്ല. രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്തവരിലാണ് പരിശോധന നടത്തിയത്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ഉയര്‍ന്ന കണക്കാണ് ഇന്നലെ സ്ഥരീകരിച്ചത്. ഇന്നലെ 127പേപര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.  57പേര്‍ രോഗമുക്തരായി. 127പേല്‍ 87പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 36പേര്‍ക്കും  സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്