കേരളം

പ്രളയഫണ്ട് തട്ടിപ്പ്; സിപിഎം നേതാവും ഭാര്യയും കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന സിപിഎം പ്രാദേശിക നേതാവ് കീഴടങ്ങി. സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ അന്‍വറും ഭാര്യ കൗലത്തുമാണ് കീഴടങ്ങിയത്. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഇരുവരെയും ചോദ്യംചെയ്തതിന് ശേഷം കേസ് പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കണം. കൗലത്തിന് ഇതിനുശേഷം ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അന്‍വറിന് ജാമ്യം നല്‍കണമെന്ന് കോടതി ഉത്തരവിലില്ല

പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളായ അന്‍വറും ഭാര്യയും കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍പോവുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിലേറായി ഒളിവില്‍ കഴിയുന്ന ഇരുവരെയും ഇതുവരെയും പിടികൂടാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ