കേരളം

ഇളവുകൾ തുടരുന്നത് പുനരാലോചിക്കും; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് കൂടിവരുന്ന സാഹചര്യത്തിൽ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാ മാനദണ്ഡങ്ങൾ പല സ്ഥാപനങ്ങളും പാലിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും സ്ഥിതി തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇളവ് തുടരണോ എന്ന കാര്യം പുനരാലോചിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. പൊതുജനങ്ങൾ തലസ്ഥാനത്തെ സർക്കാർ ഓഫീസുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള ഓഫീസുകൾക്ക് ഇത് ബാധകമാണ്. ഓരോരുത്തരും അവരവരുടെ സംരക്ഷകരാകണം. പ്രതിരോധമാണ് പ്രധാനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നത് എല്ലാ മേഖലകൾക്കും ബാധകമാണ്. ലോക്ക്ഡൗണിൽ ഇളവ് വരുത്തിയതിന്റെ അർഥം രോഗം ഇവിടെനിന്ന് പോയന്നല്ല. ശാരീരിക അകലം പാലിക്കാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണെന്നും ഇന്ത്യ മൊത്തമായെടുത്താൽ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ 40 ശതമാനത്തിലധികമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലത് രണ്ട് ശതമാനത്തിൽ താഴെയാണ്. ബാക്കി 98 ശതമാനം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യങ്ങളിൽ കൃത്യമായ ഇന്റർവെൻഷൻ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട്. സമൂഹ വ്യാപനം ഉണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്