കേരളം

കന്നുകാലി ഫാം തുടങ്ങുന്നതിൽ വിരോധം; പശുക്കളെ കമ്പിവടി കൊണ്ട് കുത്തി; നാല് പേർക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കന്നുകാലി ഫാം തുടങ്ങുന്നതിലെ വിരോധം മൂലം ഫാം ഉടമയുടെ മാതാപിതാക്കളെയും പശുക്കളെയും ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊഴുവല്ലൂരിലാണ് സംഭവം അരങ്ങേറിയത്. കൊഴുവല്ലൂർ സ്വദേശികളായ ഉണ്ണി, സന്തോഷ്, ഓമനക്കുട്ടൻ, പ്രകാശ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കമ്പിവടി കൊണ്ടാണ് പശുക്കളെ കുത്തിപ്പരിക്കേൽപ്പിച്ചത്. ചെമ്പകശേരി മേലേതിൽ അനു എസ് നായരുടെ വീട്ടിൽ കഴിഞ്ഞ 14നാണു സംഭവം.  

നാലംഗ സംഘം അതിക്രമിച്ചു കയറി രണ്ട് പശുക്കളെ കമ്പിവടി കൊണ്ടു കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.  അനുവിന്റെ അച്ഛൻ ശശിധരൻ നായരെ മർദിക്കുകയും അമ്മ രമണിയമ്മയെ അസഭ്യം പറയുകയും ചെയ്തതായി  അനു പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. നേരത്തെ ഇവരുടെ  വിറകു കത്തിച്ചെന്നും 40,000 രൂപ നഷ്ടമുണ്ടായെന്നും പരാതിയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ