കേരളം

സ്ഥിതി രൂക്ഷമാകുന്നു; അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 650 കടന്നു, കണക്കുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 രോഗവ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുന്നു. ഇന്ന് 141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രോഗബാധിതരുടെ എണ്ണം നൂറ് കടക്കുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും ദിനം പ്രതി ഉയരുകയാണ്. ഇന്ന് ഒന്‍പത് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഏറ്റവുമധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്. ഇന്നലെ 138 ആയിരുന്നു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. വെള്ളിയാഴ്ച - 118, ശനിയാഴ്ച - 127, ഞായറാഴ്ച - 133 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കുകള്‍.

ലക്ഷണങ്ങളില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടെന്നും ഉറവിടം കണ്ടെത്താനാകാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ എണ്ണം ഉയരുന്നത് സമൂഹ വ്യാപനത്തിന്റെ സാധ്യത ഉയര്‍ത്തുന്നതാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ