കേരളം

തുടര്‍ച്ചയായ ഏഴാം ദിവസവും നൂറിലേറെ കോവിഡ് ബാധിതര്‍; ചികിത്സയിലുള്ളത് 1861പേര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും നൂറിലധികം കോവിഡ് ബാധിതര്‍. ഇന്ന് 123പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്ത് 118പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച ഇത് 127ആയി. ഞായറാഴ്ച 133പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

തിങ്കളാഴ്ച 138, ചൊവ്വ 141,ബുധന്‍ 152 എന്നിങ്ങനെയാണ് കണക്കുകള്‍. ദിനംപ്രതി അസുഖബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 3726പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1861പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. .6 ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്ക്. ഇന്ന് സംസ്ഥാനത്ത് 53പേരാണ് രോഗമുക്തരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി