കേരളം

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളെ കോണ്‍ട്രാക്ടറുടെ ഉത്തരവാദിത്വത്തില്‍ ക്വാറന്റൈനിലാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തേക്കു മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളെ കോണ്‍ട്രാക്ടറുടെ ഉത്തരവാദിത്വത്തില്‍ ക്വാറന്റൈനിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യാത്രാപാസില്ലാതെയും ഏറ്റെടുക്കാന്‍ കോണ്‍ട്രാക്ടറില്ലാതെയും ഉള്ള അതിഥി തൊഴിലാളികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കും. ഇവര്‍ക്ക് പോകേണ്ട ജില്ലയിലാവും ക്വാറന്റൈന്‍ സംവിധാനം ഒരുക്കുക.

നിലവില്‍ ഇങ്ങനെ എത്തുന്നവരെ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയ ശേഷം മടങ്ങിപ്പോകുന്ന ട്രെയിനുകളില്‍ കയറ്റി വിടുന്ന സ്ഥിതയാണ്. ഇങ്ങനെ തിരിച്ചു വിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ തൊഴിലെടുക്കുന്നതിന് അവസരം നല്‍കാന്‍ ജില്ലാതലത്തില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി