കേരളം

ലോക്ക്ഡൗണ്‍ നിലവില്‍ വന്ന ദിവസം മുതല്‍ ഇളവ്; ജൂലായ്‌ മുതലുള്ള കറന്റ് ബില്ലില്‍ സബ്‌സിഡി; അഞ്ചു തവണകളായി അടയ്ക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതിബില്‍ ഇളവ് പ്രാബല്യത്തില്‍ വന്നു. ലോക്ക്ഡൗണ്‍ നിലവില്‍ വന്ന ദിവസംമുതല്‍ ഇളവ്  ലഭ്യമാകും. ലോക്ഡൗണിനു മുന്‍പുള്ള ശരാശരി ബില്‍ത്തുകയും ലോക്ഡൗണ്‍ കാലത്തെ തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അധിക തുകയുടെ 20% മുതല്‍ 100% വരെയാണു സബ്‌സിഡി നല്‍കുക. ഈ തുക ബില്ലില്‍ രേഖപ്പെടുത്തും.

ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു ബില്‍ത്തുകയുടെ പലിശ പൂര്‍ണമായി ഇളവു ചെയ്തിട്ടുണ്ടെന്നും ഗാര്‍ഹികേതര ഉപയോക്താക്കള്‍ക്കു ഫിക്‌സഡ് ചാര്‍ജിന്റെ പലിശയും 25% ഫിക്‌സഡ് ചാര്‍ജുമാണ് ഒഴിവാക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹികേതര ഉപയോക്താക്കള്‍ വൈദ്യുതി ഉപയോഗിക്കാത്തതിനാലാണ് ഈ ഇളവ്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് 5 തവണകളായി അടയ്ക്കുന്നതിനുള്ള പലിശയിളവ് അടുത്ത ഡിസംബര്‍ 31 വരെ ആയിരിക്കും.

ഗാര്‍ഹികേതര ഉപയോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് അടയ്ക്കുന്നതിന് ഡിസംബര്‍ 15 വരെ സമയം നല്‍കിയിട്ടുണ്ട്. അവര്‍ക്കും അതിനു പലിശയിളവു ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ