കേരളം

സംസ്ഥാനത്ത് ഇന്ന് 123  പേര്‍ക്ക് കോവിഡ്; 53 പേര്‍ രോഗമുക്തരായി  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 123  പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.53  പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 83  പേര്‍ വിദേശത്തുനിന്നു വന്നതാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം 6 പേര്‍ക്ക് രോഗം ബാധിച്ചു.

തുടർച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് രോ​ഗികളുടെ എണ്ണം 100 കടക്കുന്നത്. നിലവിൽ 3726 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1861 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ. പാലക്കാട്- 24, ആലപ്പുഴ- 18, കൊല്ലം, പത്തനംതിട്ട- 13, എറണാകുളം, തൃശൂർ- 10, കണ്ണൂർ- 9, കോഴിക്കോട്- 7, മലപ്പുറം- 6, കാസർക്കോട്- 4, ഇടുക്കി- 3, തിരുവനന്തപുരം, കോട്ടയം, വയനാട്- 2.

159616 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 2349 പേർ ആശുപത്രികളിൽ. ഇന്ന് 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ  156401 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 4182 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് 113.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി