കേരളം

എറണാകുളത്തും ആലപ്പുഴയിലും പുതിയ ഹോട്ട് സ്പോട്ടുകൾ; ആകെ 114

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് 150 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചപ്പോൾ പുതുതായി രണ്ട് പ്രദേശങ്ങളാണ് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തും ആലപ്പുഴയിലുമാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

എറണാകുളം ജില്ലയിലെ ആമ്പല്ലൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 114 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാർഡ് 2) കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ 23 പേർക്കും, ആലപ്പുഴ ജില്ലയിൽ 21 പേർക്കും, കോട്ടയം ജില്ലയിൽ 18 പേർക്കും, മലപ്പുറം, കൊല്ലം ജില്ലകളിൽ 16 പേർക്ക് വീതവും കണ്ണൂർ ജില്ലയിൽ 13 പേർക്കും, എറണാകുളം ജില്ലയിൽ 9 പേർക്കും, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 7 പേർക്ക് വീതവും, വയനാട് ജില്ലയിൽ 5 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കും, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ 2 പേർക്ക് വീതവുമാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.

കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ചവരിൽ ആറ് പേർ സി.ഐ.എസ്.എഫുകാരും മൂന്ന് ആർമി ഡി.എസ്.സി. ക്യാന്റീൻ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരിൽ 2 പേർ എയർപോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍