കേരളം

പാലക്കാട് 237 പേര്‍ ചികിത്സയില്‍, ഏഴ് ജില്ലകളില്‍ 150ല്‍പ്പരം; കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വിവിധ ജില്ലകളിലായി 1846 പേര്‍ ചികിത്സയില്‍. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്. 237 പേരാണ് ജില്ലയില്‍ രോഗികളായുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 150ലധികം പേര്‍ ചികിത്സയിലുണ്ട്.

കൊല്ലം (183), പത്തനംതിട്ട (177), ആലപ്പുഴ (154), എറണാകുളം (153), മലപ്പുറം (191), കണ്ണൂര്‍ (157) എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ രോഗികളുടെ എണ്ണം. കോട്ടയം (114) , തൃശ്ശൂര്‍ (126), കാസര്‍കോട് (106) എന്നീ ജില്ലകളിലാണ് നൂറിലധികം പേര്‍ ചികിത്സയിലുള്ളത്. വയനാടാണ് ഏറ്റവും കുറവ് രോഗികളുള്ളത്. 34 പേരാണ് വയനാട് ചികിത്സയിലുള്ളത്. തിരുവനന്തപുരം (84), ഇടുക്കി (50), കോഴിക്കോട് (80) പേരും ചികിത്സയിലുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,61,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്