കേരളം

കുത്തിയൊഴുകുന്ന വെള്ളം; വലിച്ചുകെട്ടിയ കയറില്‍ തലകീഴായി നിന്ന് ആളെപിടിച്ചു കയറ്റി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍; അതിജീവനത്തിന്റെ കരുത്ത് പകരുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രളയാകാലത്ത് ദുരിതത്തിലായവരെ സഹായിക്കാന്‍ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് ആരംഭിച്ചിരുന്നു. യുവാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ദുരിത ബാധിത മേഖലയില്‍ രംഗത്തിറക്കുകയാണ് യുവജന സംഘടനയുടെ ഈ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും സജീവമായി ഇടപെട്ട ഡിവൈഎഫ്‌ഐ, യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ക്ക് പരീശിലനം നല്‍കുന്നത് പലയിടത്തും ആരംഭിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് മേഖലാകമ്മിറ്റിയുടെ കീഴില്‍ പരിശീനം നേടുന്ന ഒരു സംഘം യുവാക്കളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഈ വര്‍ഷവും സംസ്ഥാനത്ത് പ്രളയ സാധ്യത കാലവസ്ഥ നിരീക്ഷകര്‍ തള്ളി കളയുന്നില്ല. ഇക്കൊല്ലം അതിവര്‍ഷം സംഭവിക്കുമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിദഗ്ധരുടെ ഭാഗത്ത് നിന്ന് നിര്‍ദേശം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കണക്കാക്കിയാണ് ഡിവൈഎഫ്‌ഐ പരിശീലന പരിപാടികളുമായി മുന്നോട്ടുപോകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്