കേരളം

കണ്ടക്ടര്‍ക്ക് കോവിഡ് ; ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഡിപ്പോ അടച്ചത്. ഗുരുവായൂര്‍- കാഞ്ഞാണി റൂട്ടില്‍ 25 ന് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ നിന്നുള്ള ഏഴ് സര്‍വീസുകള്‍ റദ്ദാക്കി. 25 ന് രാവിലെ എട്ടരയ്ക്കാണ് ഗുരുവായൂര്‍-കാഞ്ഞാണി വഴി തൂശൂരിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. ഈ ബസിലെ കണ്ടക്ടര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.

ഈ ബസില്‍ വിവിധ ഇടങ്ങളില്‍ നിന്നായി 25 ഓളം പേര്‍ കയറിയതായിട്ടാണ് പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ പേര്‍ കണ്ടക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നും ആരോഗ്യവകുപ്പ് അന്വേഷിച്ചുവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്