കേരളം

പച്ചക്കറി വ്യാപാരിക്കും മകൾക്കും കോവിഡ്; കായംകുളത്ത് മാർക്കറ്റ് അടച്ചു; രണ്ട് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കായംകുളം മാർക്കറ്റിലെ പച്ചക്കറി വ്യാപാരിക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. മുൻകരുതൽ എന്ന നിലയിൽ കായംകുളം മാർക്കറ്റ് അടയ്ക്കാൻ ആരോഗ്യ വകുപ്പ് നഗരസഭയ്ക്ക് നിർദ്ദേശം  നൽകി. പിന്നാലെ കായംകുളം ന​ഗരസഭയിലെ നാല്, ഒൻപത് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

പച്ചക്കറി വ്യാപാരി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിയിലാണ്. ഇയാളുടെ  സ്ഥിതി ഗുരുതരമാണ്. അച്ഛനെ പരിചരിക്കാൻ മകൾ കൊല്ലത്ത് പോയിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിക്ക് ശേഷമാണ് മകളുടെ രോഗം സ്ഥിരീകരിച്ചത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇരുവർക്കും രോ​ഗം സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ഇരുപതിലധികം പേരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുക്കുമെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു. ഇവരുടെ കുടുംബാം​ഗങ്ങളുടെ സ്രവ സാമ്പിൾ നേരത്തെ എടുത്തിരുന്നു.

കായംകുളത്ത് സ്ഥിതി ​ഗുരുതരമാണെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഉറവിടം അറിയാത്തതാണ് ഇവിടെ പ്രതിസന്ധിയാകുന്നത്.   തമിഴ്നാട്ടിൽ നിന്ന് കായംകുളത്തേക്ക് പച്ചക്കറി എത്തിക്കുന്ന ലോറി ഡ്രൈവർമാർ വഴി രോഗം വന്നുവെന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല