കേരളം

പള്ളിക്കത്തോട് പഞ്ചായത്തില്‍ രണ്ടുദിവസം സമ്പൂര്‍ണ ലോക്ക്ഡൗണ്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പള്ളിക്കത്തോട് പഞ്ചായത്തില്‍ നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. സര്‍ക്കാര്‍ ഓഫീസുകളും മെഡിക്കല്‍ സ്റ്റോറുകളും ഒഴികെ എല്ലാ സ്ഥാപനനങ്ങളും അടച്ചിടും. ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു.

നേരത്തെ കോവിഡ് ബാധിച്ച പള്ളിക്കത്തോട് സ്വദേശിനിയായ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ കുടുംബത്തിലെ അഞ്ചുപേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.ഇവരുടെ ഭര്‍ത്താവ്(37),  ആറും മൂന്നും വയസുള്ള പെണ്‍കുട്ടികള്‍, ഭര്‍തൃമാതാവ്(67) എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്. യുവതിയുടെ ഭര്‍തൃപിതാവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ