കേരളം

'രാഷ്ട്രീയത്തില്‍ എല്ലാം എല്ലാക്കാലത്തേക്കുമല്ല'; കേരളാ കോണ്‍ഗ്രസ് വിഷയത്തില്‍ മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സാഹചര്യത്തിന് അനുസരിച്ചാണു രാഷ്ട്രീയത്തില്‍ നിലപാട് സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശന സാധ്യത തള്ളിക്കളയാതെയാണു വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

'രാഷ്ട്രീയത്തില്‍ എല്ലാം എല്ലാക്കാലത്തേക്കുമല്ല. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ സാഹചര്യത്തിനനുസരിച്ചാണ് നിലപാട് വരുന്നത്. അവര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെ. സാഹചര്യമനുസരിച്ചു തീരുമാനിക്കാം. അവര്‍ക്ക് എല്‍ഡിഎഫിലേക്ക് വരാനുള്ള യോഗ്യതയുണ്ടോ എന്നതു പ്രത്യേക ഘട്ടത്തില്‍ ആലോചിക്കേണ്ട കാര്യമാണ്. ഇപ്പോള്‍ ആ ഘട്ടം ആയിട്ടില്ല. ഇപ്പോള്‍ അത് യുഡിഎഫിന്റെ ആഭ്യന്തര കാര്യമാണ്. മറ്റു കാര്യങ്ങള്‍ തുറന്നു വരേണ്ടതുണ്ട്.'- മുഖ്യമന്ത്രി പറഞ്ഞു.

ജോസ് കെ.മാണി പക്ഷത്തെ ബിജെപി മുന്നണിയുടെ ഭാഗമാക്കാനും ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോള്‍ നിലപാട് ഇല്ലാത്തവരായി ആ പാര്‍ട്ടിയെ ചിത്രീകരിക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍