കേരളം

സ്വര്‍ണക്കടത്തുകാര്‍ വിളിച്ചിരുന്നു; ഷംനയുടെയും മിയയുടെയും നമ്പര്‍ ചോദിച്ചു; വിവരങ്ങള്‍ പൊലീസിനെ അറിയിച്ചെന്ന് ധര്‍മജന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടന്‍ ധര്‍മജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് തട്ടിപ്പു നടത്തിയയാള്‍ക്ക് തന്റെ നമ്പര്‍ കൊടുത്തതെന്ന് ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഷ്‌കര്‍ അലി എന്ന് പരിയപ്പെടുത്തിയയാളാണ് വിളിച്ചത്. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തണം എന്നാവശ്യപ്പെട്ടാണ് വിളിച്ചത്. മിയയുടെയും ഷംന കാസിമന്റെയും നമ്പര്‍ ചോദിച്ചു. രണ്ടുമൂന്നു തവണ വിളിച്ചു. പൊലീസിനെ അറിയിക്കും എന്ന് പറഞ്ഞപ്പോള്‍ വിളിച്ച നമ്പര്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു എന്നും ധര്‍മജന്‍ പറഞ്ഞു.

'സീരിയസ് ആയിട്ടുള്ള വിളിയായിട്ട് തോന്നിയില്ല. കോടികള്‍ കടത്തുന്ന കാര്യമാണ് പറഞ്ഞത്. ഇവരെ നേരിട്ട് കണ്ടിട്ടില്ല. കുടുംബത്തോടെ ഇരിക്കുന്ന സമയത്താണ് ഇവര്‍ വിളിച്ചത്. പതിനാല് കോടിരൂപ എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ കണ്ടിട്ടുപോലുമില്ല'- ധര്‍മജന്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ സമയത്താണ് വിളിച്ചത്. താന്‍ ഇതുവരെ ഷംനയെയും മിയയെയും വിളിച്ചിട്ടില്ല. എന്തിനാണ് ഷാജി പട്ടിക്കര തന്റെ നമ്പര്‍ കൊടുത്തത് എന്ന് തനിക്കറിയില്ലെന്നും പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിയുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍