കേരളം

തിരുനക്കര ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച, സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടു, കാണിക്ക വഞ്ചികള്‍ തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. സെക്യൂരിറ്റി ജീവനക്കാരനെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു നാലു കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു മോഷണമെന്നാണ് നിഗമനം. ആനക്കൊട്ടിലിനു സമീപത്തെയും അയ്യപ്പക്ഷേത്രത്തിനു മുന്നിലെയും കാണിക്കവഞ്ചികള്‍ തകര്‍ത്താണ് പണം കവര്‍ന്നിട്ടുള്ളത്. 

മങ്കി ക്യാപ് ധരിച്ച്, ബെര്‍മുഡയിട്ട് ഷര്‍ട്ടിടാതെ ക്ഷേത്രത്തിനുള്ളില്‍ കയറിയ മോഷ്ടാവ് മോഷണം നടത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്. 

ക്ഷേത്രത്തിനുള്ളില്‍ കയറിയ മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരന്റെ മുറി പുറത്തുനിന്നു പൂട്ടി. തുടര്‍ന്ന് അഞ്ച് കാണിക്കവഞ്ചികളും തകര്‍ക്കുകയായിരുന്നു. അരമണിക്കൂറോളം ഇയാള്‍ ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ചു. 

രാവിലെ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് അധികൃതരാണ് മോഷണം നടന്നതായി അറിഞ്ഞത്. പൊലീസ് അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ