കേരളം

മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് തൊഴിലാളി മരിച്ച കേസ് : വ്യവസായി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് തൊഴിലാളി മരിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റിലായി. പേരൂര്‍ക്കട സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്. അപകടത്തില്‍ ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി ജോണ്‍ ഫ്രെഡോ ആണ് മരിച്ചത്. 

കവടിയാറില്‍ കേബിള്‍ ഇടാന്‍ കുഴി എടുക്കുമ്പോഴാണ് കാറിടിച്ചത്. രാത്രി 11.15 ഓടെ അമ്പലമുക്ക് കുരിശടി ജംക്ഷനിലായിരുന്നു അപകടം. കേബിള്‍ ഇടാനായി കുഴി എടുത്തുകൊണ്ടിരിക്കുയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. 

ജോണിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കാര്‍ അമിതവേഗത്തിലെത്തിലായിരുന്നെന്ന് പൊലീസും ദൃക്‌സാക്ഷികളും പറഞ്ഞു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്