കേരളം

കുട്ടിയുടെ നില തൃപ്തികരം; മാതാപിതാക്കളും ഐസൊലേഷനില്‍, കൂടെവന്ന എല്ലാവരെയും കണ്ടെത്തുമെന്ന് ജില്ലാ കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊറോണ വൈറസ് സ്ഥീരികരിച്ച മൂന്നു വയസ്സുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ്. കുട്ടിയുടെ മാതാപിതാക്കളെയും ഐസൊലേഷനിലാക്കിയിട്ടുണ്ടെന്നും ഇവരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ 13പേര്‍ ആശുപത്രികളില്‍ ഐസൊലേഷനിലുണ്ട്. 151പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവരുടെയെല്ലാം നില തൃപ്തികരമാണ്. കുട്ടിക്കൊപ്പം യാത്ര ചെയ്ത മുഴുവന്‍ ആളുകളെയും കണ്ടെത്തുമെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  ഇറ്റലിയില്‍നിന്നു കൊച്ചിയില്‍ എത്തിയ മൂന്നു വയസുള്ള കുട്ടിക്കാണ് രോഗബാധയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി.ശനിയാഴ്ചയാണ് ഈ കുട്ടി ഉള്‍പ്പെടെയുള്ള കുടുംബം നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടില്‍ എത്തിയത്. ദുബൈ വഴിയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്.

ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ പരിശോധന നടത്തിയില്ലെന്ന കൊറോണ ബാധിതരായ രാന്നി സ്വദേശികളുടെ ആരോപണം കലക്ടര്‍ തള്ളി. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് മറുഭാഗത്തായിരിക്കുമെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തില്‍ തന്നെ ഇറ്റലിയില്‍ നിന്ന് വന്നവര്‍ ഫോം ഫില്ല് ചെയ്ത് നല്‍കുകണമെന്നും ഇമിഗ്രേഷനില്‍ പറയണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്.  സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. വീഴ്ച വന്നിട്ടുണെങ്കില്‍ മറുഭാഗത്തുള്ള വീഴ്ചയാണ്.- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്