കേരളം

ഏഴാം ക്ലാസ് വരെ സ്‌കൂളുകള്‍ക്ക് അവധി; പരീക്ഷകള്‍ ഒഴിവാക്കി; സംസ്ഥാനത്താകെ പൊതുപരിപാടികള്‍ക്കു നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. അങ്കണവാടികള്‍ മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന്, ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരാന്‍ യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് പൊതു പരിപാടികള്‍ റദ്ദാക്കും. ഉത്സവങ്ങള്‍ക്കും നിയന്ത്രണമുണ്ടാവും.

കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സംസ്ഥാനം മുഴുവന്‍ വ്യാപകമാക്കാനാണ് തീരുമാനം. ഈ മാസം മുഴുവന്‍ നിയന്ത്രണം തുടരും.

ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളാണ് ഒഴിവാക്കുന്നത്. എസ്എസ്എല്‍സിയും 8,9 ക്ലാസുകളിലെ പരീക്ഷകളും നിശ്ചയിച്ചതനുസരിച്ച് നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി