കേരളം

റോഡിൽ തുപ്പിയാൽ പിഴ, ഒരു വർഷം വരെ തടവ്; കൊച്ചിയിലും കോഴിക്കോടുമടക്കം നടപടി  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ ജാ​ഗ്രത. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ കൈകൊള്ളുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട്, കൊച്ചി, പാലക്കാട് അടക്കമുള്ള ജില്ലകളിൽ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോഴിക്കോട് നഗരപരിധിയിൽ പൊതുസ്ഥലത്ത് എവിടെയെങ്കിലും തുപ്പിയാല്‍ ഒരു വര്‍ഷം വരെ തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്തും. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാൻ സിറ്റി പൊലീസ് കമ്മീഷണറാണ് ഉത്തരവിട്ടത്.

കൊച്ചി ന​ഗരപരിധിയിലും റോഡുകളും പൊതുസ്ഥലങ്ങളും വൃത്തികേടാക്കിയാൽ കർശന നടപടിയുണ്ടാകും. പാലക്കാട് ജില്ലയിലും പൊതുനിരത്തിൽ തുപ്പുകയോ വൃത്തിഹീനമാക്കുകയോ ചെയ്താൽ നടപടി നേരിടേണ്ടിവരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്