കേരളം

വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്ത പോക്‌സോ കേസ് പ്രതിക്കു കൊറോണ ലക്ഷണങ്ങള്‍; ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പോക്‌സോ കേസില്‍ പ്രതിയായ യുവാവിനെ കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തില്‍നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കാസര്‍കോട് താലൂക്ക് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കേസില്‍ പ്രതിയായതോടെ കഴിഞ്ഞവര്‍ഷം യുവാവ് നാട്ടില്‍നിന്നും വിദേശത്തേക്ക് കടന്നിരുന്നു. ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയതായി കഴിഞ്ഞദിവസം പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് എത്തി പിടികൂടുകയായിരുന്നു. മലേഷ്യയില്‍നിന്നാണ് ഇയാള്‍ വന്നതെന്നാണ് വിവരം. അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസിന് ഇക്കാര്യം അറിയില്ലായിരുന്നു.

പ്രതിയെ കഴിഞ്ഞദിവസം തന്നെ കാസര്‍കോട് ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാസര്‍കോട് സബ് ജയിലില്‍ എത്തിച്ചതോടെയാണ് ഇയാള്‍ മലേഷ്യയില്‍നിന്നാണ് വന്നതെന്ന വിവരം ലഭിച്ചത്. മാത്രമല്ല, യുവാവിന് ജലദോഷവും ചെറിയ പനിയുമുണ്ടായിരുന്നു. ഉടന്‍തന്നെ ജയില്‍ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും യുവാവിനെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്