കേരളം

എസ്എസ്എൽസി പരീക്ഷയ്ക്കിടെ ക്ലാസ്മുറിയിൽ വച്ച് വിദ്യാർഥിയെ നായ കടിച്ചു 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ:  എസ്എസ്എൽസി പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചു. ചെറുതുരുത്തി ഗവ ഹയർസെക്കണ്ടറി സ്‌കൂളിലെ പരീക്ഷാ ഹാളിനകത്തുവച്ചാണ് സംഭവം. കുളമ്പുമുക്ക് കൂമുള്ളുപറമ്പിൽ റസാഖിന്റെ  മകൻ ഹംസ (15) യ്ക്കാണു പരുക്കേറ്റത്.

എസ്എസ്എൽസി മലയാളം രണ്ടാം പേപ്പർ പരീക്ഷ എഴുതി കൊണ്ടിരിക്കെയാണു സംഭവം.  ബഞ്ചിനിടയിലൂടെ നായ് വരുന്നതു കണ്ട് ഭയന്നു തട്ടിയകറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർത്ഥിക്ക് കടിയേറ്റത്. കൈയ്ക്ക് കടിയേറ്റ വിദ്യാർത്ഥിയെ ചെറുതുരുത്തി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തിരിച്ചെത്തിയ ശേഷം വിദ്യാർഥി പരീക്ഷ പൂർത്തിയാക്കി. 

പരീക്ഷ എഴുതിയ ശേഷം വിദഗ്ധ ചികിത്സ നൽകുന്നതിനായി വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല