കേരളം

പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി; കോവിഡ് 19 ജാഗ്രത ലംഘിച്ച് ബിജെപി യോഗം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോവിഡ് 19 ജാഗ്രത ലംഘിച്ച് കോട്ടയത്ത് ബിജെപി യോഗം. കോട്ടയത്ത്‌  ബിജെപി ജില്ലാ  പ്രസിന്റ് സ്ഥാനമേല്‍ക്കല്‍ ചടങ്ങിനാണ് പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയത്. 

ബിജെപി ജില്ലാ പ്രസിഡന്റായി നോബിള്‍ മാത്യു ചുമതലയേല്‍ക്കുന്ന ചടങ്ങാണ് കോട്ടയത്ത് ബിജെപി ഓഫീസില്‍ വച്ച് നടന്നത്. 150ലേറെ പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുത്തത്. സംസ്ഥാനത്ത് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ മാറ്റിവെക്കണമെന്ന് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് മറികടന്നാണ് യോഗം വിളിച്ചുചേര്‍ത്തത്.

യോഗത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ ജോര്‍ജ് കുര്യന്‍, നാരായണന്‍ നമ്പൂതിരി തുടങ്ങി നിരവധി സംസ്ഥാനഭാരവാഹികളും പങ്കെടുത്തു. നേരത്തെ സിപിഎം നേതൃത്വത്തില്‍ പരിപാടി സംഘടിച്ചപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഇത് വലിയ വാര്‍ത്തയുമായിരുന്നു. അതിന് പിന്നാലെയാണ് ബിജെപി യോഗം നടത്തിയതെന്നതും ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആഭ്യന്തരം അമിത് ഷാ, പ്രതിരോധം രാജ്‌നാഥ് സിങ്, ധനകാര്യം നിര്‍മല;സുരേഷ് ഗോപിക്ക് ടൂറിസം; സുപ്രധാനവകുപ്പുകളില്‍ മാറ്റമില്ല

'ആക്രി നിരീക്ഷകന്‍'; സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും, സുരേന്ദ്രന് ശ്രീജിത്ത് പണിക്കരുടെ ഉപദേശം

ലോക കേരള സഭയുടെ ഉദ്ഘാടകനാകാനില്ല; സര്‍ക്കാര്‍ ക്ഷണം തള്ളി ഗവര്‍ണര്‍

പിപി സുനീര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

'രാഹുലേട്ടന്‍ മര്‍ദിച്ചിട്ടില്ല, ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടില്ല; പറഞ്ഞത് നുണ'; പന്തീരാങ്കാവ് കേസില്‍ ട്വിസ്റ്റ്; മൊഴി മാറ്റി യുവതി