കേരളം

ഹോട്ടലുകൾ കയറിയിറങ്ങിയിട്ടും മുറി കിട്ടിയില്ല, ആളുകൾ മുഖം പൊത്തി മാറി നടന്നു; തിരുവനന്തപുരത്ത് ഒറ്റപ്പെട്ട് വിദേശ വനിത, സഹായമായി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

ഹായം ചോദിച്ചു സമീപിച്ചവരെല്ലാം മുഖം പൊത്തി മാറി നടന്നു, ബുക്ക് ചെയ്ത മുറിയും നിഷേധിച്ചു. ഹോട്ടലുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒരു മാർ​​ഗ്​ഗവും ഇല്ലാതായപ്പോൾ റോഡരികിൽ നിന്നു കരയാൻ തുടങ്ങി. എന്നിട്ടും ആരും സഹായിക്കാനെത്തിയില്ല. അർജന്റീന സ്വദേശി മരിയയ്ക്ക് കേരളത്തിലെത്തിയപ്പോൾ നേടിടേണ്ടിവന്ന അവസ്ഥയാണിത്

കൊറോണ വൈറസിനെ പേടിച്ച് ആളുകൾ അകലം പാലിച്ചതോടെയാണ് മരിയ പെരുവഴിയിലായത്. ഒടുവിൽ പൊലീസ് ഇടപെടലാണ് മരിയയ്ക്ക് രക്ഷയായത്. കൊറോണ മുൻകരുതൽ നടപടികളെക്കുറിച്ച് വിശദീകരിച്ച ഉദ്യോഗസ്ഥർ മരിയയെ പൊലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. രോഗം ഇല്ലെന്നു സ്ഥിരീകരിച്ച ശേഷം താമസിക്കാൻ മുറി നൽകുമെന്നു പൊലീസ് പറഞ്ഞു.

കോവിഡ് 19 ഭീഷണി ഉള്ളതിനാൽ മെഡിക്കൽ കോളജ് ജംക്‌ഷനിലെ ഹോട്ടലിൽ ബുക്ക് ചെയ്തിരുന്ന മുറി നിഷേധിച്ചതോടെയാണ് മരിയ തമ്പാനൂർ എത്തിയത്. ഇവിടെയും പല ഹോട്ടലുകളിലും അന്വേഷിച്ചെങ്കില്ലും ആരും മുറി നൽകിയില്ല.  പാളയത്ത് യൂണിവേഴ്സിറ്റി ലൈബ്രറിക്കു സമീപം കരഞ്ഞു തളർന്നു നിന്ന മരിയയെ പൊലീസ് സഹായിക്കുകയായിരുന്നു. 

ജനുവരിയിലാണ് പഠന വീസയിൽ മരിയ ഇന്ത്യയിൽ എത്തിയത്. ഡൽഹിയിൽ നിന്ന് ഒരാഴ്ച മുൻപു കേരളത്തിൽ എത്തി. കൊച്ചിയിലും ആലപ്പുഴയിലും ചുറ്റിക്കറങ്ങിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ഇതിനിടയിൽ വർക്കലയിലും പോയിരുന്നതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്