കേരളം

പാസ്‌പോര്‍ട്ട്‌ ഓഫീസുകളിൽ താത്കാലിക വിലക്ക്; നേരിട്ടുള്ള അന്വേഷണങ്ങള്‍ക്കായി സന്ദർശിക്കരുത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പോസ്റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊറോണ വൈറസ്  പ്രതിരോധത്തിന്റെ  ഭാഗമായാണ് വിലക്ക്. 

കൊച്ചിയിലെ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസ്, ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, ചെങ്ങന്നൂര്‍, കട്ടപ്പന, ഒലവക്കോട്, നെന്മാറ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത്  വരെ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ ദയവായി നിരീക്ഷണ കാലയളവില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു