കേരളം

എല്ലാ പരീക്ഷകളും മാറ്റണം; സർവകലാശാലകൾക്ക് ‍യുജിസിയുടെ നിർദേശം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാതലത്തിൽ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർവകലാശാലകൾക്ക് യുജിസിയുടെ നിർദേശം. നിലവിൽ നടക്കുന്ന പരീക്ഷകൾ അടക്കം എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. പരീക്ഷകൾ മാർച്ച് 31ന് ശേഷം നടത്തുന്ന രീതിയിൽ പുനഃക്രമീകരിക്കാം എന്ന് നിർദേശം നൽകിയിട്ടുണ്ട്. 

ഈ മാസം 31 വരെ മൂല്യനിർണയ ക്യാമ്പുകളൊന്നും നടത്തരുതെന്നും യുജിസി വ്യക്തമാക്കി. വിദ്യാർത്ഥികളോടും അധ്യാപകരോടും കൃത്യമായി ആശയവിനിമയം നടത്തണമെന്നും ഇതിനായി ഇലക്ട്രോണിക് മാർഗങ്ങൾ ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു. വിദ്യാർത്ഥികളെയോ രക്ഷിതാക്കളെയോ അധ്യാപകരെയോ ആശങ്കയിലാക്കരുതെന്നും സംശയങ്ങൾക്ക് മറുപടി നൽകാൻ അടിയന്തരമായി ഹെൽപ് ലൈൻ നമ്പറുകൾ തുറക്കണമെന്നും യുജിസി പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങളിൽ പറയുന്നു.

ഇതനുസരിച്ച് കേരള, എംജി, കാലിക്കറ്റ് സർവകലാശാലകളാണ് ഇനി തുടർനടപടി സ്വീകരിക്കേണ്ടത്. പരീക്ഷകൾ മാറ്റി വയ്ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പുതുക്കിയ തീയതികൾ ഇനി പ്രഖ്യാപിക്കേണ്ടതും സർവകലാശാലകളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല