കേരളം

കൊറോണ വ്യാപനത്തിന് സാധ്യത! എടിഎം, പിഒഎസ് മെഷീൻ ഉപയോഗത്തിൽ ജാ​ഗ്രത വേണം  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാൻ സംസ്ഥാന സർക്കാർ തുടങ്ങിയ ‘ബ്രെയ്ക്ക് ദ ചെയിൻ’ ക്യാംപെയിൻ നടപ്പാക്കാൻ കഴിയാതെ എടിഎമ്മും പിഒഎസ് മെഷീനും. എടിഎം, പിഒഎസ് മെഷീനുകൾ ഉപയോ​ഗിച്ചാലുടൻ സാനിറ്റൈസർ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ബാങ്കുകളിൽ ഉള്ളത് പോലെ  കൈ ശുചീകരിക്കാൻ ഉള്ള സം‌വിധാനം എടിഎമ്മുകളിൽ കാണാൻ കഴിയില്ല. 

കടകളിലും പെട്രോൾ പമ്പുകളിലുമടക്കം പണമിടപാടിന് ഉപയോ​ഗിക്കുന്ന പിഒഎസ് (പോയന്റ് ഓഫ് സെയിൽ) മെഷീനുകളും രോ​ഗം വ്യാപനത്തിന് കാരണമാകുന്നവയാണ്. ഒരേ കീ പാഡിൽ പലർക്കും പിൻ നമ്പർ അടിക്കേണ്ടതാണ് ആശങ്കയ്ക്ക് കാരണം. 

കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും ഇടപാടുകാരെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ എടിഎമ്മുകൾക്കായി സുരക്ഷാക്രമീകരണങ്ങളൊന്നും നിർദേശിച്ചിട്ടില്ല. ബാങ്കിനോട് ചേർന്ന എടിഎമ്മുകളിൽ ‌ചിലതിൽ സാനിറ്റെെസർ കാണാൻ കഴിയുമെങ്കിലും മറ്റ് സെന്ററുകളിൽ സ്ഥിതി ഇതല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ