കേരളം

എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ ഒഴിവാക്കി, മറ്റു പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട്, ഒന്‍പത് ക്ലാസുകളിലെ ഇനിയുള്ള പരീക്ഷകള്‍ വേണ്ടെന്നുവച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം. ഏഴു വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ യോഗം തീരുമാനിച്ചു. സര്‍വകലാശാലാ പരീക്ഷകളും മാറ്റിവച്ചു. ഇവയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരും യുജിസിയും നിര്‍ദേശിച്ചിരുന്നെങ്കിലും സംസ്ഥാനം മുന്‍കരുതലുകളോടെ പരീക്ഷകള്‍ നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. ക്വാറന്റൈനിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയായിരുന്നു പരീക്ഷ നടന്നുവന്നത്. എന്നാല്‍ കോവിഡ് സാമുഹ്യവ്യാപനത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇന്ന് ചേര്‍ന്ന ഉന്നത തല യോഗം പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും