കേരളം

സഹകരണ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം, അഞ്ചു സെന്റിനു താഴെ ജപ്തി ഇല്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. 2020 ജനുവരി 31 വരെ കൃത്യമായി വായ്പ തിരിച്ചടവ് നടത്തി വന്ന വായ്പക്കാര്‍ക്കാണ് തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കുന്നത്. 

ദീര്‍ഘകാലമായി തിരിച്ചടവ് നടത്താതിരിക്കുന്ന വായ്പക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇതോടൊപ്പം 5 സെന്റിന് താഴെ ഭൂമിയിലുള്ള കിടപ്പാടം ജപ്തി ചെയ്യരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ മുന്‍നിര്‍ദേശവും പാലിക്കണമെന്ന് സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്